വലിമൈയിൽ വില്ലനായി അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു, ആ കഥാപാത്രം ഉപേക്ഷിക്കാൻ കാരണം ഇതാണ്

കൊച്ചി:മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ. ‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു. വാശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ കമാല്‍ ആര്‍. ഖാന്റെ വിമര്‍ശനമായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

ദുല്‍ഖറിനോടുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ഒരേ ദിവസം സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുണ്ടാകുന്ന ഫൈറ്റിനെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ തുറന്ന് പറഞ്ഞിരുന്നു.

ദുല്‍ഖറിനോടുള്ള സൗഹൃദത്തിലാണ് ഞാന്‍ കുറുപ്പിന്റെ ഭാഗമായത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ഈ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലാണ്. സിനിമയില്‍ സക്സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്രതന്നെ സന്തോഷിക്കുന്ന ഒരാളാണ്. ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു. ശരിക്കും നമ്മള്‍ തമ്മിലുള്ള അടുപ്പം ആള്‍ക്കാര്‍ അറിഞ്ഞ് കഴിഞ്ഞാല്‍ ഈ ഫാന്‍ഫൈറ്റ്സ് ഒന്നും ഉണ്ടാവില്ല.

ഒരേസമയം രണ്ട് സിനിമകളൊക്കെ പുറത്തിറങ്ങുന്ന സമയത്ത് ആള്‍ക്കാര് വിചാരിക്കുന്നത് ഞങ്ങള്‍ എന്തോ യുദ്ധം ചെയ്യുകയാണ്, എന്നാണ്. ഇത് ഒരു റിലീസ് ദിവസത്തിന്റെ, ഒരു വെള്ളിയാഴ്ചയുടെ കാര്യമല്ലേ. ടൊവീനോ കൂട്ടിചേര്‍ത്തു.

ടൊവിനോ തോമസ്-ആഷിഖ് അബു ടീം ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘നാരദന്‍’ മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അന്ന ബെന്‍ നായികയാകുന്ന നാരദനില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News