യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി

കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത് 11 വിദ്യാര്‍ത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ് ഇവര്‍ യുക്രൈനില്‍ നിന്നും മുംബൈയിലെത്തിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ മികച്ചതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുംബൈയില്‍ എത്തിയതുമുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി രണ്ട് വിമാന സര്‍വീസുകള്‍ കൂടി കൊച്ചിയിലേക്കെത്തും.

റൊമേനിയന്‍ അതിര്‍ത്തിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. യുക്രൈനില്‍ നിന്നും തിരിച്ച 4 മലയാളി വിദ്യാര്‍ത്ഥികള്‍ കരിപൂര്‍ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇതുവരെ 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News