25.5 C
Kottayam
Monday, May 20, 2024

ദുല്‍ഖറുമായുള്ള മത്സരം,തുറന്നുപറഞ്ഞ് ടൊവിനോ തോമസ്‌

Must read

കൊച്ചി:മലയാളത്തിലെ യുവതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമായി മാറിയ ദുല്‍്ഖര്‍ ഇന്നൊരു പാന്‍ ഇന്ത്യന്‍ താരമാണ്. അതേസമയം മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ടൊവിനോയുടെ കരിയറില്‍ ആദ്യം ശ്രദ്ധ നേടിയ കഥാപാത്രം ദുല്‍ഖറിന്റെ എബിസിഡിയിലേതായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രമായ കുറുപ്പിലൊരു പ്രധാന വേഷത്തില്‍ ദുല്‍ഖറുമെത്തിയിരുന്നു.

എന്നാല്‍ തങ്ങളുടെ ആരാധകര്‍ക്കിടയില്‍ നടക്കുന്ന ഫാന്‍ ഫൈറ്റിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ടൊവിനോ തോമസ്-ആഷിഖ് അബു ടീം ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘നാരദന്‍’ മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ടൊവിനോയും ആഷിഖ് അബുവും ഒരുമിക്കുന്ന സിനിമയാണ് നാരദന്‍. അതേസമയം. അതേസമയം തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ദ്വിഭാഷാ ചിത്രം ‘ഹേ സിനാമിക’യും മാര്‍ച്ച് മൂന്നിന് ക്ലാഷ് റിലീസായാണ് എത്തുന്നത്. ദുല്‍ഖറിനോടുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ഒരേ ദിവസം സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആരാധകരുടെ തര്‍ക്കത്തേയും കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

”ദുല്‍ഖറിനോടുള്ള സൗഹൃദത്തിലാണ് ഞാന്‍ കുറുപ്പിന്റെ ഭാഗമായത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ഈ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലാണ്. ദുല്‍ഖര്‍ എനിക്കറിയാവുന്ന ആളാണ്. എന്നോട് ഭയങ്കര സ്വീറ്റായി പെരുമാറിയിട്ടുള്ള ആളാണ്. സിനിമയില്‍ സക്സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്രതന്നെ സന്തോഷിക്കുന്ന ഒരാളാണ്. മിന്നല്‍ മുരളി കണ്ടിട്ടും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ുറത്തുള്ളവര്‍ക്ക് ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു” എന്നായിരുന്നു ടൊവിനോ തോമസ് പറയുന്നത്.

ഒരേസമയം രണ്ട് സിനിമകളൊക്കെ പുറത്തിറങ്ങുന്ന സമയത്ത് ആള്‍ക്കാര് വിചാരിക്കുന്നത് ഞങ്ങള്‍ എന്തോ യുദ്ധം ചെയ്യുകയാണ്, എന്നാണ്.എന്നാല്‍ ഇത് ഒരു റിലീസ് ദിവസത്തിന്റെ, ഒരു വെള്ളിയാഴ്ചയുടെ കാര്യമല്ലേ എന്നാണ് ടൊവിനോ ചോദിക്കുന്നത്. അത് കഴിഞ്ഞ് പിന്നേം കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ് തങ്ങളെന്നും താരം പറയുന്നു. തങ്ങള്‍ക്കിടയില്‍ ഒരു ഹെല്‍ത്തി കോംപറ്റീഷന്‍ തീര്‍ച്ചയായിട്ടും ഉണ്ടാവുമെന്നും അതല്ലാതെ ഓരോ സിനിമകള്‍ ഇറങ്ങുന്ന സമയത്തും ഓപ്പോസിറ്റ് സിനിമയുടെ ആള്‍ക്കാരെ മുഴുവന്‍ ശത്രുക്കളായി കാണാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ മാത്രമല്ലേ ഉണ്ടാവൂവെന്നും ടൊവിനോ പറയുന്നു.

എന്റെ രണ്ട് സിനിമ ഒരുമിച്ച് ഇറങ്ങിയാല്‍ എനിക്ക് എന്നോട് തന്നെ ശത്രുത തോന്നാന്‍ പറ്റുമോ എന്നും ടൊവിനോ ചോദിക്കുന്നുണ്ട്. മായനദിയ്ക്ക് ശേഷം ടൊവിനോയും ആഷിഖ് അബുവും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അന്ന ബെന്‍ നായികയാകുന്ന നാരദനില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അതേസമയം തമിഴ് ചിത്രമായ ഹേ സിനാമികയില്‍ കാജല്‍ അഗര്‍വാള്‍, അദിതി റാവു തുടങ്ങിയവരാണ് നായികമാരാവുന്നത്. എന്നാല്‍ മാര്‍ച്ച് മൂന്നിന് ദുല്‍ഖറിന്റേയും ടൊവിനോയുടേയും ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും റിലീസ് ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ് ശ്രദ്ധേയനായിരുന്നു .ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയിലെ ലുക്കിലാണ് ടോവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.

സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വര്‍ഷത്തില്‍ ആണ് ടോവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ലെവലിലേക്ക് ടോവിനോ ഉയര്‍ന്നിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ ആണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം.മാര്‍ച്ച് 3 നാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week