29.4 C
Kottayam
Friday, June 5, 2026

ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍; മിഠായി രൂപത്തില്‍ കേരളത്തില്‍ കഞ്ചാവ് സുലഭം

Must read

ആലപ്പുഴ: കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി. രണ്ടായിരം കഞ്ചാവ് മിഠായികള്‍ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നാണ് പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പത്ത് കിലോയില്‍ അധികം നിരോധിത പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സന്തോഷ് കുമാറും രാഹുല്‍ സരോജും മിഠായികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്.

എവിടെ നിന്നാണ് കഞ്ചാവ് മിഠായികള്‍ എത്തിക്കുന്നത്, എത്രകാലമായി വിതരണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് സംഘം. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം രൂപത്തില്‍ സാധനം സംസ്ഥാനത്ത് എത്തിക്കുന്നത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മിഠായികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ എത്തിക്കുന്നുണ്ട്. ഈ സംഘത്തെ വേരോടെ അറുത്ത് മാറ്റുകയെന്നതാണ് എക്‌സൈസ്, പൊലീസ് സംഘം ലക്ഷ്യമിടുന്നത്. ഒരു തവണ കഴിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഇതിനോടുള്ള ആസക്തി വര്‍ദ്ധിക്കുമെന്നതാണ് അപകടകരമായ സാഹചര്യം.

- Advertisement -

അതോടൊപ്പം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കൊള്ള ലാഭത്തിനാണ് കേരളത്തില്‍ വില്‍ക്കുന്നത്. സ്‌കൂള്‍ കുട്ടികളും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പോലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ച് വരികയാണെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.

- Advertisement -

സംസ്ഥാനത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പ്രത്യേക ഡ്രൈവ് തന്നെ നടത്തുകയാണ് സമീപ ദിവസങ്ങളില്‍ പൊലീസും എക്‌സൈസും.

മറ്റ് സംസ്ഥാനങ്ങളില്‍ നിരോധനമില്ലാത്തതിനാല്‍ തന്നെ ഹാന്‍സ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ 8 രൂപയ്ക്കും പത്ത് രൂപയ്ക്കും ലഭ്യമാണ്. എന്നാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയാല്‍ ഒരു പാക്കറ്റിന് പോലും 80 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്ന കടകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week