32.8 C
Kottayam
Friday, May 3, 2024

പ്രകൃതി വിരുദ്ധ രതിയോട് മാത്രം താല്‍പര്യമുള്ള ഭര്‍ത്താവ്,കലാ ഷിബുവിന്റെ വെളിപ്പെടുത്തല്‍

Must read

വിവിധയിടങ്ങളില്‍ നിന്നായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളേക്കുറിച്ചുള്ള വിശദമായ വിവരണങ്ങളാണ് സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കലാ ഷിബുവിന്റെ ഫേസ് ബുക്ക് കുറിപ്പുകള്‍ ഒരു പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് ഭര്‍ത്താവില്‍ നിന്നും സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതകളേക്കുറിച്ച് കലാ ഷിബു വിവരിയ്ക്കുന്നതിങ്ങനെ

 

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

 

ഏറ്റവും മനോഹരമായ ഒരു കഥ കേട്ട ദിവസം.. അത് ഇന്നാണ്..

കഥയല്ലിത് ജീവിതം..

 

ജീവന്റെ ജീവനായി പ്രണയിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ അനുവാദം തേടി, പോകവേ അയാള്‍ ആക്‌സിഡന്റില്‍ മരണപെട്ടു..

കരഞ്ഞു തീര്‍ക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പേ, വീട്ടുകാര്‍ ആ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നടത്തി..

ഒട്ടും യോജിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ..

വിവാഹം കഴിഞ്ഞു, വിദേശത്ത് പോയെങ്കിലും, അവിടെയും അവള്‍ക്കൊരു ഭാര്യ ആകാന്‍ പറ്റിയില്ല..

ഭാര്തതാവായ ആളിനെ അംഗീകരിക്കാന്‍ പറ്റുന്നില്ല.

അയാളുടെ ലൈംഗികാക്രമണം അതിഭീകരം ആയിരുന്നു..

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഒരുവന്‍..

അയാളിലെ പ്രശ്നങ്ങള്‍ ഏറെ കുറെ അറിയുന്ന അയാളുടെ തന്നെ കൂട്ടുകാരന്‍ അവളുടെ രക്ഷകനായി..

അവര്‍ തമ്മില്‍ അടുത്തു.. ഗര്‍ഭിണി ആയി..

നാട്ടിലെത്തിയ, അവള്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു.. സദാചാരത്തിന്റെ വെള്ളപ്പട്ടു ധരിച്ച കുടുംബക്കാരും സ്വന്തക്കാരും

ഒറ്റപ്പെടുത്തി..

അവര്‍ പോലും അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചപ്പോള്‍, അവള്‍ ആദ്യം തളര്‍ന്നു..

പക്ഷെ, അവളുടെ കൂട്ടുകാരന്‍ ആ കൂടെ നിന്നു ഓരോ സങ്കടങ്ങളെയും അരുമയോടെ തഴുകി, മുറിവുകള്‍ ക്രമേണ ഉണങ്ങി തുടങ്ങി..

ഗര്‍ഭിണി ആയ അവള്‍ക്കു സ്വന്തക്കാര്‍ പോലും തുണയുണ്ടായില്ല..

വിവാഹമോചന കേസ് എട്ടു വര്‍ഷത്തോളം നീണ്ടു..

ഒന്നും വേണ്ട, ബന്ധത്തില്‍ നിന്നൊരു മോചനം മാത്രം മതിയെന്നവള്‍ അറിയിച്ചിട്ടും, ഇത്രയും വര്‍ഷമെടുത്തു കുരുക്കുകള്‍ ഊരി എടുക്കാന്‍..

എട്ടു വര്‍ഷം കഴിഞ്ഞവള്‍, വീണ്ടും വിവാഹിതയായി..

അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ലഡു വിതരണം ചെയ്ത ആ കുറുമ്പത്തി പെണ്ണാണ് അവളുടെ അമ്മയുടെ കഥ എന്നോട് പറഞ്ഞത്..

അമ്മയുടെയും അച്ഛന്റെയും പോലെ ഒരു പ്രണയം എനിക്കുണ്ടാകണം…

എത്ര വര്‍ഷമാണ്, എന്റെ അച്ഛന്‍ കാത്തിരുന്നത്..

അമ്മയെ ചതിക്കാന്‍ ഒരുക്കമല്ലായിരുന്നു..

 

ആ അച്ഛന്റെ മോളല്ലേ ടീച്ചറെ ഞാന്‍..

അമ്മയുടെ കഥകള്‍ മുഷിഞ്ഞു നാറിയതാണെന്നും പറഞ്ഞു എന്നെ പ്രണയിച്ചവന്‍ ഇന്നലെ breakup പറഞ്ഞു..

 

എനിക്ക് ഒട്ടും സങ്കടം തോന്നിയില്ല..

ഞാന്‍ രക്ഷപെട്ടെന്നേ തോന്നിയുള്ളൂ..

എല്ലാ ആണുങ്ങളും മോശമല്ലല്ലോ ടീച്ചറെ..

എന്റെ അച്ഛനെ പോലെ ഒരാള്‍ എനിക്കും വരും..

 

അഭിമാനത്തോടെ അവള്‍ പറഞ്ഞു..

 

എനിക്ക് ആ ആണിന്റെ പെണ്ണിനോട്.., അതായത്

അവളുടെ അമ്മയോട് വല്ലാത്ത ബഹുമാനം ഉണ്ടായി..

നിങ്ങള്ക്ക് ഇങ്ങനെ ഒരുവന്റെ സ്നേഹം കിട്ടിയല്ലോ..

ഇങ്ങനെ ഒരു മോളെ നിങ്ങള്‍ വാര്‍ത്തെടുത്തല്ലോ…

സ്ത്രീയായി ജനിച്ചാല്‍ പോരാ..

സ്ത്രീയായി തീരാനും ഭാഗ്യം വേണം..

എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു..

 

ഭ്രാന്തിന്റെ, മരണത്തിന്റെ വഴികളില്‍ നിന്നും ഒരു സ്ത്രീയെ,

രക്ഷിച്ചെടുത്ത്, അവളുടെ അഭിമാനത്തെ കാത്തു രക്ഷിച്ച പുരുഷന്, എന്റെ കൂപ്പുകൈ

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week