24.6 C
Kottayam
Tuesday, November 26, 2024

എംകെ ജലൻ ബിജെപിക്ക് നൽകിയത് 630 കോടി രൂപ;സംഭാവനയ്ക്ക് പിന്നാലെ ആസ്തി വർധന 300 ശതമാനം

Must read

ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് ഏറ്റവുമധികം സംഭാവന നൽകിയവരിൽ ഹൈദരാബാദിലെ മേഘ എൻജിനിയറിംങ് സാരഥി പിപി റെഡ്ഡി കഴിഞ്ഞാൽ കൊൽക്കത്തയിലെ വ്യവസായി മഹേന്ദ്ര കെ ജലനും കുടുംബാംഗങ്ങളുമുണ്ട്. 616.92 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് 2019 ഏപ്രിലിനും 2024 ജനുവരിക്കും ഇടക്ക് ഇവർ വാങ്ങിയത്. എംകെ ജലൻ ഗ്രൂപ്പ് 339.42 കോടി രൂപയുടെ ഓഹരികളാണ് നേരിട്ട് വാങ്ങിയതെങ്കിൽ ജലൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിലൂടെയാണ് അധിക നിക്ഷേപം നടത്തിയത്.

കെവെൻ്റർ ഫുഡ്പാർക്ക് ഇൻഫ്രാ ലിമിറ്റഡ് 195 കോടി രൂപയുടെ ബോണ്ടുകളും മദൻലാൽ ലിമിറ്റഡ് 185.5 കോടി രൂപയുടെ ബോണ്ടുകളും എംകെജെ എൻ്റർപ്രൈസസ് ലിമിറ്റഡ് 192.42 കോടി രൂപയുടെ ബോണ്ടുകളും വാങ്ങി. സാസ്മാൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന അനുബന്ധ സ്ഥാപനത്തിലൂടെയും നടത്തി നിക്ഷേപം.

ബിജെപി കഴിഞ്ഞാൽ ബെംഗാളിൽ മമത ബാനർജിക്കാണ് ജലൻ ഗ്രൂപ്പ് ഏറ്റവുമധികം സംഭാവന നൽകിയത്. നരേന്ദ്ര മോദി അധികാരത്തിൽ എത്തും മുമ്പ് തന്നെ ബംഗാളിൽ മോദിയുടെ യോഗത്തിൽ പങ്കെടുക്കുകയും കൂടിക്കാഴ്ച നടത്തുകയുമൊക്കെ ചെയ്ത ബിസിനസുകാരിൽ ഒരാളാണ് ജലൻ എന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരേപോലെ സംഭാവനകളിലൂടെ പ്രീണിപ്പിക്കുന്ന നയം. കോൺഗ്രസിനും നൽകിയിട്ടുണ്ട് സംഭാവനകൾ.

2013 മുതലാണ് ബിജെപിയുമായുള്ള ബന്ധം. ഇപ്പോൾ എംകെജെ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കീഴിൽ നാലു പ്രധാന കമ്പനികളും 11 ഉപസ്ഥാപനങ്ങളുമുണ്ട് . 1990കളിൽ റിയൽ എസ്റ്റേറ്റ് രംഗത്തിലൂടെയായിരുന്നു തുടക്കം എങ്കിലും അഗ്രോ, ഡയറി, ഫുഡ് പ്രോസസിങ് രംഗത്തും പിന്നീട് ബിസിനസ് വ്യാപിപ്പിച്ചു. ഇലക്ട്രൽ ബോണ്ടിലൂടെ സംഭാവനകൾ നൽകിയതിന് ശേഷം 300 ശതമാനത്തോളമാണ് ഏകദേശ ആസ്തി വർധന.

റിലയൻസുമായി ബന്ധം ആരോപിക്കപ്പെട്ട ക്വിക്ക് സപ്ലൈയാണ് ബിജെപിക്ക് ഏറ്റവുമധികം പണം നൽകിയ മറ്റൊരു കമ്പനി. 2022-ലെ ബിജെപിക്ക് ഏറ്റവും കൂടുതൽ പണം നൽകിയ കമ്പനി രണ്ട് ഗഡുക്കളായി 325 കോടി രൂപയാണ് സംഭാവന നൽകിയത്. സുനിൽ മിത്തലിൻെറ ഭാരതി എയർടെല്ലും, അനിൽ അഗർവാളിൻെറ വേദാന്തയുമാണ് സംഭാവനയിൽ മുന്നിലുള്ള മറ്റ് കമ്പനികൾ.

കോൺഗ്രസിന് ഏറ്റവും കൂടുതൽ പണം നൽകിയ കമ്പനികളിലും ജലൻ ഗ്രൂപ്പും വേദാന്തയും തന്നെയാണ് മുന്നിൽ. വേദാന്ത 125 കോടി രൂപയും, മേഘ എഞ്ചിനീയറിംഗ് സ്ഥാപനമായ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് 110 കോടി രൂപയും എംകെജെ എൻ്റർപ്രൈസസ് 69.35 കോടി രൂപയും കോൺഗ്രസിന് നൽകിയിട്ടുണ്ട്. എംകെ ജലൻ മൊത്തം 138.55 കോടി രൂപയാണ് കോൺഗ്രസിന് നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week