24.3 C
Kottayam
Saturday, June 6, 2026

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Must read

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയും നടക്കും.

രണ്ട് മണിക്കൂര്‍ മുതൽ മൂന്നു മണിക്കൂര്‍ വരെയാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ സമയം. ചില പരീക്ഷകള്‍ രാവിലെ ഒമ്പതിനും ചിലത് ഉച്ചയ്ക്കുശേഷം രണ്ടിനുമാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 18ന് (രാവിലെ 11) ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒന്നോടെയായിരിക്കും പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുക.

 മാര്‍ച്ച് 27ന് എന്‍വയോണ്‍മെന്‍റൽ സയന്‍സ്  (ഗ്രൂപ്പ്-2 ഇലക്ടീവ്) പരീക്ഷയോടെയായിരിക്കും പൂര്‍ത്തിയാകുക. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളിൽ എത്തണം. ഇലക്ട്രോണിക് ഉപകരണങ്ങളും കാല്‍ക്കുലേറ്ററും ഹാളില്‍ കൊണ്ടുവരാൻ പാടില്ല.

ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നു മണിക്കൂറായിരിക്കും ഉണ്ടാകുക. രാവിലെയും ഉച്ചയ്ക്കുശേഷവുമായിട്ടാണ് പരീക്ഷ. ഫെബ്രുവരി 13ന് എന്‍വയോണ്‍മെന്‍റൽ സയന്‍സ് പരീക്ഷയോടെ ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ അഞ്ചിന് ആര്‍ട്ട് പേപ്പര്‍ -5ഓടെയായിരിക്കും പൂര്‍ത്തിയാകുക.

- Advertisement -

ഉച്ചയക്ക്  രണ്ടിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 1.45 മുതൽ 15 മിനുട്ട് ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. അതുപോലെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 8.45മുതൽ ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. 2025 മെയിലായിരിക്കും പരീക്ഷ ഫലം പ്രഖ്യാപിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week