23.4 C
Kottayam
Saturday, December 7, 2024

ടൊമാറ്റോ അല്ല സൊമാറ്റോ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽ

Must read

- Advertisement -

മുംബൈ:ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോയ്ക്ക് എങ്ങനെ ആ പേര് വന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ കമ്പനിയുടെ പേരിന്റെ പിന്നിലുള്ള രസകരമായ കാര്യം പങ്കുവെച്ചിട്ടുണ്ട്. ദീപീന്ദർ ഗോയൽ തന്റെ ഭാര്യയോടൊപ്പം  കോമഡി ഷോ ആയ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ഈ കാര്യം തുറന്നു പറഞ്ഞത്. 

ഷോയിൽ അവതാരകനായ കപിൽ ശർമ്മ, ദീപീന്ദർ ഗോയലിനോട് ഞങ്ങൾ ടൊമാറ്റോ, പൊട്ടറ്റോ എന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണ് ഈ  സൊമാറ്റോ എന്ന് കളിയാക്കി ചോദിക്കയുണ്ടായി. ഈ ചോദ്യത്തിന് ഒന്ന് പുചിരിച്ച ശേഷം ദീപീന്ദർ ഉത്തരം പറഞ്ഞു.

ഞങ്ങൾക്ക് യഥാർത്ഥത്തിൽ ‘ടൊമാറ്റോ ഡോട്ട് കോം’ എന്ന പേരായിരുന്നു വേണ്ടിയിരുന്നത്, പക്ഷേ ഞങ്ങൾക്ക് ആ ഡൊമെയ്ൻ ലഭിച്ചില്ല, അതിനാൽ ഒരു അക്ഷരം മാറ്റി ഞങ്ങൾ സൊമാറ്റോ ഡോട്ട് കോം എന്ന ഡൊമെയ്ൻ നേടി. വളരെ തമാശയോടെയാണ് സൊമാറ്റോ സിഇഒ ഈ ഉത്തരം പറഞ്ഞത്. 

- Advertisement -

തന്റെ വിവാഹത്തെ കുറിച്ചും ദീപീന്ദർ ഷോയിൽ പറയുന്നുണ്ട്. മെക്‌സിക്കോയിൽ നിന്നുള്ള ഗ്രേഷ്യ മുനോസിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് കപിൽ ശർമ്മയുടെ ചോദ്യത്തിനാണ് ദീപീന്ദർ ഉത്തരം പറഞ്ഞത്. അവിവിവാഹിതനായി തുടരുന്ന കാലഘട്ടത്തിൽ എന്റെ സുഹൃത്താക്കളാണ് ഗ്രേഷ്യയെ കുറിച്ച് പറയുന്നത്.

ഗ്രേഷ്യ ആദ്യമായി ഡൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു, നിനക്ക് ചേരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും നീ തീർച്ചയായും അവളെ കാണണമെന്നും. കണ്ടു കഴിഞ്ഞാൽ ഉറപ്പായും നീ അവളെ വിവാഹം കഴിക്കുമെന്നും ആ സുഹൃത്ത് എന്നോട് പറഞ്ഞു. അവന്റെ ദീർഘവീക്ഷണം തെറ്റായില്ലെന്നും ചിരിയോടെ ദീപീന്ദർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

Popular this week