തിരുവനന്തപുരം: കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് സൂചന. കള്ള് പാഴ്സലായി നൽകുമെന്നാണ് റിപ്പോർട്ട്. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങും. സംസ്ഥാനത്തെ കള്ളുഷാപ്പുകൾ മേയ് 13 മുതൽ തുറന്നുപ്രവർത്തിക്കും.
കള്ള് ഉല്പാദനം നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. തെങ്ങു ചെത്തുന്നതിന് നേരത്തെ അനുമതി കൊടുത്തിരുന്നെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, കള്ളുഷാപ്പിൽ ഇരുന്ന് കഴിക്കാമോയെന്ന ചോദ്യത്തിന് ചിരിയോടെ ആയിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News