24.9 C
Kottayam
Wednesday, May 15, 2024

കൊവിഡിൽ പുതിയ പ്രഖ്യാപനമെന്ത്? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും,കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിക്കും

Must read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മോദി ആദരവ് അര്‍പ്പിക്കും. ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താകും ആദരവറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച്‌ പരാമര്‍ശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

മഹാരാഷ്ട്രയിൽ പുതുതായി 1233 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 34 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം 16,000 കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. 68 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച ധാരാവിയിൽ ആശങ്ക വർധിച്ചു. രോഗ ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 16,758 ആയും മരണസംഖ്യ 651ഉം ആയും ഉയർന്നു.

രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം അതിരൂക്ഷമായ നഗരമാണ് മുംബൈ. 769 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 25 പേർ മരിച്ചു. ഇതോടെ ആകെ രോഗികൾ 10,527 ആയി. മരണസംഖ്യ 412 ആയി ഉയർന്നു. കർശന നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ സാഹചര്യത്തിൽ മുംബൈയിലെ ലോക്ക് ഡൗൺ ഇളവുകൾ റദ്ദാക്കി.

പൂനെയിൽ 2,252 പേരാണ് രോഗബാധിതരായി ഉള്ളത് .118 പേർ മരിച്ചു. 44 പുതിയ കൊവിഡ് കേസുകൾ ഉണ്ടായ നാഗ്പൂരിൽ ഇതുവരെ 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പുതിയ കൊവിഡ് കേസുകൾ കൂടി ധാരാവിയിൽ ഉണ്ടായി. മഹീം, ദാദർ, ഇന്ദിര നഗർ, ദോബി ഘട്ട് എന്നീ മേഖലകളിലാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 773 പോസിറ്റീവ് കേസുകളും 21 മരണവുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ റിപ്പോർട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week