BusinessInternationalNews
ടിക്‌ടോക്: അമേരിക്കയിൽ നിലവിൽ വരാണുള്ള തീയതി നീട്ടി, ട്രംപിൻ്റെ മനം മാറ്റത്തിന് കാരണമിതാണ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്പനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക് 27ലേക്കു നീട്ടി.
ടിക്ടോക് ആപ്പിന്റെ നിയന്ത്രണത്തിനായി മൂന്നു കമ്പനികളും ചേര്‍ന്നു ടെക്‌സസില്‍ പുതിയ കമ്പനി രൂപീകരിക്കുമെന്നാണ് ധാരണ. 25,000 അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുമെന്നും വിദ്യാഭ്യാസമേഖലയ്ക്കു ടിക്ടോക് 500 കോടി ഡോളര്‍ സംഭാവന നല്‍കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ക്ലൗഡ് സെര്‍വറും അധിക സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും ട്രംപ് വിശദീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News