ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപ; പണം കൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് മൊഴി

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിൽ ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് പ്രതി ഷാബിന്‍റെ മൊഴി. ഒരു കോടി രൂപ ദുബായിലുള്ള കെ.പി.സിറാജുദീന് അയച്ചുകൊടുത്തു. ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപയാണ്. സുഹൃത്തുക്കള്‍ 35 ലക്ഷം രൂപയെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകനാണ് ഷാബിന്‍.

ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് ഷാബിനെയും സിറാജിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം ഷാബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുപ്പത്തടം സ്വദേശി അഫ്സല്‍, പാലച്ചുവട് സ്വദേശി സുധീര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News