26.2 C
Kottayam
Friday, June 5, 2026

കോമഡി ആക്ഷൻ പാക്ക്, മഞ്ജു വാര്യരുടെ ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്

Must read

കൊച്ചി:പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ന്റെ(Jack N Jill ) ടീസർ എത്തി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.

രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ് ജില്ലെന്ന് ഉറപ്പ് നൽകി നേരത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

- Advertisement -

ബി കെ ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ

- Advertisement -

അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, വിഎഫ്എക്സ് ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week