26.9 C
Kottayam
Sunday, April 28, 2024

ട്വിറ്റർ സ്വന്തമാക്കി, ഇനി ലക്ഷ്യം കൊക്കോക്കോള; ട്വീറ്റുമായി എലോൺ മസ്ക്

Must read

ന്യൂയോർക്ക്; വൻ തുകക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാൻ ആ ഗ്രഹം പ്രകടിപ്പിച്ച് ടെസ്ല സിഇഒ എലോൺ മസ്ക്. ഒരു പുതിയ കമ്പനിയെ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. “അടുത്തതായി കൊക്കെയ്ൻ തിരികെ വയ്ക്കാൻ ഞാൻ കൊക്കകോള വാങ്ങുകയാണ്.” എന്നായിരുന്നു മക്സിന്റെ ട്വീറ്റ്. ഈ ട്വീറ്റ് ഇതിനകം 1,45,000-ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ മസ്‌ക് കാര്യമായിട്ടണോ ഇക്കാര്യം പറഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മസ്‌ക് ട്വിറ്ററിലെ 100 ശതമാനം ഓഹരികളും ഏകദേശം 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയത്. മസ്കിന് നേരത്തെ തന്നെ ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ സ്വന്തമായി ഉണ്ടായിരുന്നു. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ബോർഡിന്റെ ഭാഗമാകാൻ മസ്‌കിനെ സ്വാഗതം ചെയ്‌തെങ്കിലും മസ്ക് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. ട്വിറ്റർ മാനേജ്‌മെന്റിൽ തനിക്ക് വിശ്വാസമില്ലെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇത് മാനേജുമെന്റുമായുള്ള ശത്രുത വർധിക്കാൻ കാരണമായി. തുടർന്നാണ് ട്വിറ്റർ സ്വന്തമാക്കാൻ മക്സ് തയ്യാറായത്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മക്സ് സൂചന നൽകിയിരുന്നു. സെൻസർഷിപ്പോ തടയലോ ഇല്ലാതെ എല്ലാവർക്കും സംവാദിക്കാനും കാര്യങ്ങൾ പറയാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റാനാണ് മസ്ക് ആഗ്രഹിക്കുന്നത്. അതേ സമയം നിലവിൽ ആഗോള മാർക്കറ്റിൽ തന്നെ ശീതളപാനീയ വിപണി ഭൂരിഭാഗവും ഭരിക്കുന്ന കുത്തക കമ്പനിയാണ് കൊക്കക്കോള. ഏകദേശം 200ല്‍ അധികം രാജ്യങ്ങളില്‍ ഇന്ന് കൊക്കോക്കോള ലഭ്യമാണ്.

പക്ഷെ കൊക്കോക്കോളയെ സ്വന്തമാക്കാനുള്ള മസ്കിന്റെ ട്വീറ്റ് ഗൗരവം ഉള്ളതല്ല എന്നാണ് ഭൂരിഭാ ഗം ആളുകളും അഭിപ്രായപ്പെടുന്നത്. നേരത്തെ “ഞാൻ മക്‌ഡൊണാൾഡ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു” എന്നൊരു ട്വീറ്റ് മസ്‌ക് പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് “എനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല” എന്നാണ് മസ്‌ക് പറഞ്ഞത്. ഈ സാഹചര്യം നിലനിൽക്കേ മസ്കിന്റെ കൊക്കോക്കോള ട്വീറ്റ് ഭൂരിഭാ ഗം ആളുകളും ഗൗരവമായി എടുക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week