എറണാകുളം മെഡിക്കല്‍ കോളേജില്‍ മൂന്നു മലയാളികള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു മലയാളികള്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍. തൃശൂര്‍, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.

മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനി (80) ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘകാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണ്.

കുവൈറ്റില്‍ നിന്ന് 12ാം തീയതി കൊച്ചിയില്‍ എത്തിയ കൊല്ലം സ്വദേശിയെ (53) കൊവിഡ് ന്യൂമോണിയ മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.

അരുണാചല്‍ പ്രദേശില്‍ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിയെ (32) ശ്വാസതടസം കൂടിയതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവാണ്. ദീര്‍ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എറണാകുളം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News