മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിനു ലജ്ജിക്കേണ്ട ആവശ്യമില്ല; താനും കണ്ടിട്ടുണ്ടെന്ന് രജിഷ വിജയന്‍
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. വിഷാദാവസ്ഥയില്‍ താനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം നേടിയിരുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് നടി രജിഷ വിജയന്‍.
മനസും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടി വരുന്നതു പോലെ ചില സമയത്ത് മനസ്സിനും പരിഗണന ആവശ്യമാണ്. മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിനു ലജ്ജിക്കേണ്ട ആവശ്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജിഷ വിജയന്‍ പറയുന്നു. ഒരു വിദഗ്ധന് നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്നും രജിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഞായറാഴ്ചയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറു മാസത്തോളമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു. 2019ല്‍ താരത്തിന്റെ അഞ്ചിലധികം പുതിയ സിനിമകളാണ് മുടങ്ങിയത്. നവംബറില്‍ വിവാഹിതനാകാനിരുന്ന താരം പ്രതിശ്രുത വധുവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.instagram.com/p/CBa6kDfFXhI/?utm_source=ig_web_copy_link