CrimeNews

ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, കുടുംബത്തിലെ സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണി; ആവശ്യപ്പെട്ടത് 10 കോടി രൂപ

ഗസിയാബാദ്: ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്വകാര്യചിത്രങ്ങളും കുടുംബത്തിലെ സ്വകാര്യവിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 10 കോടി രൂപ. ഗസ്സിയബാദ് വസുന്ധര കോളനി സ്വദേശി രാജീവ്കുമാറിനെയാണ് ഹാക്കര്‍മാരെന്ന് അവകാശപ്പെടുന്ന സംഘം ഇ-മെയിലിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാജീവ്കുമാറിന് ഭീഷണി സന്ദേശമെത്തിയത്. 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കര്‍മാരുടെ ഭീഷണി. തുടര്‍ന്ന് രാജീവ്കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹാക്കര്‍മാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്. കുടുംബത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഹാക്കര്‍മാര്‍ അറിയുന്നുണ്ടെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker