പാലാ: ഈരാറ്റുപേട്ടയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.
യുവാവിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കൗണ്‍സിലര്‍ അനസ് വാഹനം തടഞ്ഞു. എന്നാല്‍ അനസിനെ തള്ളിമാറ്റി പോലീസ് പോകാന്‍ ശ്രമിക്കുന്നതിനിടെ അനസിനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രദേശവാസികള്‍ പോലീസിനെ തടഞ്ഞു.
പോലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടിയ ജനങ്ങള്‍ ഏറ്റുമുട്ടി. ഇതേതുടര്‍ന്ന് പോലീസ് ലാത്തി വീശി. കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചതിന് കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News