എന്‍.ഡി.എ കണ്‍വീനറുടെ വീട്ടിലെ തോമസ് ഐസക്കിന്റെ അത്താഴ വിരുന്ന് വിവാദത്തില്‍

കൊച്ചി: എന്‍.ഡി.എ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തത് വിവാദമാകുന്നു.

മന്ത്രിയെ കൂടാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏതാനും എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും എത്തിയിരുന്നു.

മന്ത്രി അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News