തൃശൂരില്‍ കൊവിഡ് ബാധിച്ച ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍: കൊവിഡ് ബാധിച്ച ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡില്‍ പണ്ടേരിപ്പറമ്പില്‍ ഗണേശന്‍ (57) ഭാര്യ സുമതി (53) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ വീട്ടില്‍ ദമ്പതികള്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഏപ്രില്‍ 28-നാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരികരിച്ചത്. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്കും ഇതിനിടെ രോഗം സ്ഥിരീകരിച്ചു. മകള്‍ മൂന്നു ദിവസം മുമ്പ് പ്രസവിക്കുകയും ചെയ്തു.

ഇന്നു രാവിലെ അച്ഛനും അമ്മയും ഉണരാത്തത് മൂലം മക്കള്‍ അന്വേഷിച്ചപ്പോഴാണ് ദമ്പതികളെ അബോധവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News