സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം മുതലാണ് വര്‍ധന ആരംഭിച്ചത്. കഴിഞ്ഞമാസം 22ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് പടിപടിയായി വില കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞദിവസം 35040 രൂപയില്‍ എത്തി.

തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം ഉയര്‍ന്നത്. ചൊവ്വാഴ്ച സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ വില താഴ്ന്നത്. കഴിഞ്ഞമാസത്തിന്റെ തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1784.30 ഡോളര്‍ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തെ മള്‍ട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതില്‍ വര്‍ധനവ് രേഖപ്പെടുത്തി . കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.