മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ച ഗുഡ്സ് ആപേ ഓട്ടോയും, പള്ളിക്കരയിൽ നിന്ന് മോഷ്ടിച്ച ഒരു പൾസർ മോട്ടോർസൈക്കിളും പോലിസ് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. പകൽ മോഷണ സ്ഥലം കണ്ടു വച്ച ശേഷം രാത്രി ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് മോഷണം നടത്തുന്നത്.

രാത്രി പോലിസിനെ കണ്ട സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലിസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. സുബിൻ 2016 ൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ മോഷണകേസ്സിൽ പ്രതിയാണ്.
ദേവദത്തന് ഹിൽപാലസ്സ്, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 6 കേസുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News