ഓല ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പന ആരംഭിച്ചു

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ചയായ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയന്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്‌കൂട്ടര്‍ വില്പന തുടരും.

വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളില്‍ ഓല സ്‌കൂട്ടര്‍ ലഭ്യമാവും. അതാത് സംസ്ഥാനങ്ങളിലെ സബ്‌സിഡികള്‍ ഓല സ്‌കൂട്ടറിനു ലഭിക്കും. ഡല്‍ഹിയില്‍ എസ്1ന്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തില്‍ വീണ്ടും വില കുറയും.

79,000 രൂപയ്ക്ക് ഗുജറാത്തില്‍ നിന്ന് ഓല എസ്1 ലഭിക്കും. 2999 രൂപ മുതലുള്ള ഇഎംഐ സൗകര്യവും സ്‌കൂട്ടറിനു ലഭിക്കും. സംസ്ഥാന സബ്‌സിഡികള്‍ പരിഗണിക്കുമ്പോള്‍ പെട്രോള്‍ സ്‌കൂട്ടറുകളെക്കാള്‍ കുറഞ്ഞ വിലയിലാവും ഓല സ്‌കൂട്ടറുകള്‍ ലഭിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News