CrimeKeralaNews

പള്ളി വികാരിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പള്ളിമുറിയിൽ പൂട്ടിയിട്ട് മാപ്പ് പറയിപ്പിച്ചു ; വീഡിയോ കാണാം

കണ്ണൂർ: ഇരിട്ടി കുന്നോത്ത് ഫൊറോന പള്ളി വികാരി അഗസ്റ്റിൻ പാണ്ടിയാംമാക്കലിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കലിനെതിരെയാണ് വിശ്വാസികളുടെ ആക്രമണം . പള്ളിമുറിയിൽ തന്നെ ഭീഷണിപ്പെടുത്തി മാപ്പ് എഴുതി വാങ്ങിയ ശേഷം പള്ളി കൈക്കാരന്റെ കാല് പിടിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു.

ക്യാൻസർ ബാധിച്ച പതിനാറുകാരന് അന്ത്യ കൂദാശ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. മരണപ്പെടുന്നതിന് ഒരു മാസം മുമ്പ് മുതൽ തനിക്ക് വൈദികനെ കാണണമെന്നും അന്ത്യകൂദാശ സ്വീകരിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം പള്ളി വികാരിയെ അറിയിച്ചെങ്കിലും നിരസിക്കുകയായിരുന്നു. താൻ അഞ്ച് പ്രാവശ്യം വികാരിയെ കണ്ട് വിവരം അറിയിച്ചെങ്കിലും 33 ദിവസങ്ങൾക്ക് ശേഷം കുട്ടി അബോധാവസ്ഥയിൽ കഴിയുമ്പോഴാണ് വൈദികൻ കുട്ടിക്ക് അന്ത്യകൂദാശ നൽകിയത്. മാത്രമല്ല കുട്ടിയുടെ മരണ ശേഷം ഏഴാം ദിവസത്തെ ചടങ്ങുകൾക്കായി കുർബ്ബാന, ഒപ്പീസ് എന്നിവ ചൊല്ലുന്നതിനായി പള്ളി വികാരി പണം വാങ്ങി എന്നാൽ വികാരിയോ പള്ളിയുമായി ബന്ധപ്പെട്ടവരോ ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് കുട്ടിയുടെ പിതാവ് മാത്യു ചെരുപറമ്പിൽ തലശേരി ബിഷപ്പിനെ കാണുകയും പരാതി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.

പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട കണക്ക് ഇതുവരെ വൈദികൻ അവതരിപ്പിച്ചിട്ടില്ലെന്നും ഇത് ചോദിച്ചതാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവ ദിവസം നാല് വാഹനങ്ങളിലായി വീട്ടിലെത്തിയ വിശ്വാസികൾ തന്നെ നിർബന്ധപൂർവ്വം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയതായി ജിൽസ് പറയുന്നു. പള്ളി മുറിയിൽ പൂട്ടിയിട്ട ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും ഫേസ്ബുക്കിൽ നി‍ര്‍ബന്ധ പൂ‍ര്‍വ്വം മാപ്പപേക്ഷ പോസ്റ്റ് ചെയ്യിച്ചതായും ജിൽസ് പറയുന്നു.

#കണ്ണൂർജില്ല, #കുന്നോത്ത് പള്ളിയുടെ കീഴിലുള്ള സെൻ ജൂഡ് പള്ളിവികാരി ( #അഗസ്റ്റ്യൻപാണ്ട്യൻമാൻ ) യുടെ ഭാഗത്ത് നിന്നുണ്ടായ,ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം അക്ഷന്തവ്യമായ തെറ്റിനെ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിക്കൊണ്ടുവരികയുണ്ടായി.ഈ വൈദിക വൈകൃതം ആദ്യം പുറത്തു കൊണ്ടുവന്ന വാണിയപ്പാറ ഇടവകക്കാരനും കൂടിയായ ശ്രീ ജിൽസ് ഉണ്ണിമാക്കാനാണ്.നിർഭാഗ്യവശാൽ തെറ്റ് ചെയ്ത വൈദികനെ വിശുദ്ധനും ചോദ്യം ചെയ്ത ജിൽസ് എന്ന വ്യക്തി അപരാധിയുമായി അന്ധത ബാധിച്ച വിശ്വാസി മാറ്റിക്കഴിഞ്ഞിരിക്കുന്നു.ലോക രക്ഷകൻ എന്ന് നിങ്ങൾ ( എന്നേ വിട്ടേക്കു ) വിളിക്കുന്ന ക്രിസ്തുവിനെ കുരിശിൽ വിട്ടുകൊടുത്ത് പകരം കുറ്റവാളിയായിരുന്ന ബറാബാസിനെ വിട്ടയച്ചലോകമാണിത്.സ്നേഹത്തിൻ്റെ,സഹനത്തിൻ്റെ, ക്ഷമയുടെ സുവിശേഷം പ്രസംഗിക്കുന്നവർ / പഠിച്ചവർ കാണിച്ചുകൂട്ടിയ സുവിശേഷ പ്രഘോഷണമാണോ ഇന്നലെ കുന്നോത്ത് പള്ളിമേടയിൽ നടന്നത്?അച്ചൻ്റെ ഭാഗംകൂടി കേൾക്കണം എന്നു പറഞ്ഞ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ജിൽസിനെ ഇടവകക്കാരും, ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കണമെന്നും പറയുന്ന വികാരിയും കൂടി ഭീഷണിപ്പെടുത്തി (അതിലൊരുത്തൻ നായിൻ്റെ മോനെ എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം )അവരുടെ ആവശ്യപ്രകാരം മാപ്പ് പറയിപ്പിച്ചു.FBയിൽ മാപ്പ് രേഖപ്പെടുത്തിയ ജിൽസ് ചേട്ടനെ ഇന്നലെ രാത്രി തന്നെ ബന്ധപ്പെടുകയും സത്യാവസ്‌ഥ ബോധ്യപെടുകയും, തുടർന്ന് ഈ സംഭവത്തിലെ വേദനിക്കുന്ന വ്യക്തിയായ, സ്വമകൻ നഷ്ടപ്പെട്ട മാത്യു ചേട്ടനെയും വിളിച്ചിരുന്നു.( റിക്കോർഡഡ് സംശയമുള്ള, സത്യമറിയാനാഗ്രഹിക്കുന്ന ആർക്കും നൽകുന്നതാണ്.)സഭയുടെ തെറ്റുകൾ പുറത്തറിയാതെ പുതപ്പിട്ടു മൂടുന്ന വിശ്വാസികളാകരുത് നമ്മൾ.തിരുത്തലുകൾ അനിവാര്യമാണ്. പുറം ഇടവകക്കാരൻ എന്ന കാരണത്താൽ ഒരു വ്യക്തിയെ ,ഈ സംഭവത്തിനടിസ്ഥാന കാരണം സത്യമായിട്ടും വൈദികനെതിരെ ഒരു വാക്ക് ഉച്ചരിക്കുവൻനാക്കുപൊങ്ങാൻ ധൈര്യമില്ലാത്തവർ തങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനെ കബളിപ്പിച്ച് വിളിച്ചു വരുത്തി മാപ്പ് പറയിപ്പിക്കുകയും അതും പോരാത്തതിന് #കൈക്കാരൻ്റെകാലുപിടിപ്പിക്കുകയും ചെയ്യിപ്പിച്ചത് നമ്മടെ സംസ്കര സമ്പന്നമായ കേരളത്തിലാണ്.(ജിൽസ് ചേട്ടൻ്റെ വിവാദമായ പോസ്റ്റിനു താഴെ കമൻ്റ് ചെയ്തവരെ പുശ്ചിച്ച പേരുകേട്ട അടിമക്കണ്ണൻമ്മാർക്കു ഈ പോസ്റ്റ് പ്രത്യേകം സമർപ്പിക്കുന്നു.)ജിൽസ് ഉണ്ണിമാക്കന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു..!സംഭവത്തിനു കാരണമായതും, ശേഷമുണ്ടായതുമായ വീഡിയോ ഒരിക്കൽക്കൂടി.)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker