മന്ത്രവാദി ചമഞ്ഞ് നാലുലക്ഷം തട്ടി, സ്ത്രീകളെപ്പറ്റി അപവാദ പ്രചാരണം; കോന്നി സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രവാദി ചമഞ്ഞ് പൂജയുടെ പേരില്‍ കാന്‍സര്‍ രോഗിയില്‍ നിന്ന് നാല് ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി മാടത്തേടത്ത് വീട്ടില്‍ ബാലനാണ് അറസ്റ്റിലായത്. രോഗം ഭേദമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം കൈക്കലാക്കിയത്.

ഇയാളുടെ അയല്‍ക്കാരിയാണ് കേസില്‍ പരാതി നല്‍കിയത്. ഇവര്‍ രോഗാവസ്ഥയിലായതിനാല്‍ സമീപത്തെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കേസ് ഏറ്റെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.സമീപത്തെ മറ്റൊരു സ്ത്രീയെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നുവെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കബളിപ്പിക്കല്‍, വഞ്ചന എന്നിവയാണ് പ്രതിക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്ന വകുപ്പ്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികളുമുണ്ടെന്നാണ് വിവരം.

കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ടോയെന്ന് കൂടി പരിഗണിച്ച ശേഷം തുടര്‍നടപടിയെന്നതാണ് പോലീസിന്റെ തീരുമാനം.പ്രതി ബാലനെ ശനിയാഴ്ച രാത്രി തന്നെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News