25.3 C
Kottayam
Saturday, May 18, 2024

ഇലന്തൂരിലെ വീട്ടില്‍ നിന്നും ഭയന്നുവിറച്ച് സ്ത്രീ; വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കൈയും കാലും കെട്ടിയിട്ടെന്ന് പറഞ്ഞു,വെളിപ്പെടുത്തലുമായി ഓട്ടോഡ്രൈവര്‍

Must read

പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയതായി ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. സ്ത്രീ വല്ലാതെ ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു. ഫോണില്‍വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും ഒരു വര്‍ഷം മുമ്പ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് യുവതിയെ താമസ സ്ഥലത്ത് കൊണ്ടുവിട്ട ഡ്രൈവര്‍ ഷാഹിം പറഞ്ഞു.

ടൗണില്‍ ഓട്ടോറിക്ഷയുമായി കിടക്കുമ്പോഴാണ് ഓമന എന്ന സ്ത്രീ വിളിച്ചതെന്ന് ഹാഷിം പറഞ്ഞു. ഇലന്തൂര്‍ ഒരു വീട്ടില്‍ നില്‍ക്കുകയാണ് തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണം എന്ന് പറഞ്ഞു. അവര്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുതന്നാല്‍ എത്താം എന്ന് പറഞ്ഞു. അവര്‍ കൃത്യമായി വഴി പറഞ്ഞുതന്നു. അത് പ്രകാരം ആ വീട്ടില്‍ ചെന്നു. ഓമന ഇറങ്ങി വന്ന് തന്റെ വണ്ടിയില്‍ കയറിയെന്നും ഡ്രൈവര്‍ പറഞ്ഞു.

അവിടെ ചെല്ലുമ്പോള്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു, മറ്റാരും ഉണ്ടായിരുന്നില്ല. ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു ഓമന. നൈറ്റി ധരിച്ചാണ് ഓടിവന്ന് വണ്ടിയില്‍ കയറിയത്. ശരീരത്തില്‍ പാടുകളോ മറ്റും ഉണ്ടായിരുന്നില്ല. വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കൈയും കാലും കെട്ടിയിട്ടതായി ഓമന പിന്നീട് പറഞ്ഞു. നടന്നു വന്നിരുന്നുവെങ്കില്‍ സ്‌കോര്‍പിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നു എന്നാണ് ഓമന പറഞ്ഞത്. സ്‌കോര്‍പിയോ എന്ന് തന്നെ എടുത്ത് പറഞ്ഞിരുന്നു.

പോലീസില്‍ പരാതി നല്‍കാമെന്ന് ഓമനയോട് പറഞ്ഞിരുന്നു. മാനം പോകും, കേസ് കൊടുക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഓമന പറഞ്ഞത് പ്രകാരം അവര്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവിട്ടു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്നു കരുതിയാണ് പുറത്ത് പറയാതിരുന്നത്. പീഡീപ്പിക്കാനുള്ള ശ്രമമാകും എന്നാണ് കരുതിയത്. നരബലി സംബന്ധിച്ച വിവരമെല്ലാം ഇപ്പോഴത്തെ സംഭവം നടന്നപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറഞ്ഞു.

നരബലി നടത്തിയ പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഇവരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week