23.4 C
Kottayam
Saturday, December 7, 2024

വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

Must read

- Advertisement -

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍പകര്‍ത്തുകയും ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായി പൊയ്‌ക്കൊണ്ടിരുന്ന കോച്ചിങ് സെന്ററിലെ അധ്യാപകരായ സാഹില്‍ സിദ്ദിഖ് (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. കാണ്‍പൂരിലെ പേരുകേട്ട എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങ് സെന്ററിലെ അധ്യാപകരാണ് ഇരുവരും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; 2022-ല്‍ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായാണ് പെണ്‍കുട്ടി കാണ്‍പുരിലുള്ള കോച്ചിങ് സെന്ററില്‍ എത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ കോച്ചിങ് സെന്ററിലെ ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖ് തന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെയും ക്ഷണിച്ചു. കോച്ചിങ് സെന്ററിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായുള്ള പാര്‍ട്ടിയാണെന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്.

ഇതുവിശ്വസിച്ച് സാഹിലിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് പിന്നീടാണ് ചതി മനസിലായത്. അവള്‍ മാത്രമാണ് ആ വീട്ടിലുള്ളത് എന്ന് മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സാഹില്‍ നിര്‍ബന്ധിച്ച് മദ്യപിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും മാതാപിതാക്കളെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

- Advertisement -

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സഹില്‍ നിരന്തരം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇയാളുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു പാര്‍ട്ടിയില്‍വെച്ചാണ് കോച്ചിങ് സെന്ററിലെ കെമിസ്ട്രി അധ്യാപകനായ വികാസ് പോര്‍വാള്‍ (39) പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഹോളി ആഘോഷത്തിനായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കളെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി സഹില്‍ പീഡിപ്പിച്ചു.

ഈയടുത്ത് സാഹില്‍ കോച്ചിങ് സെന്ററിലെ മറ്റൊരു പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ സാഹില്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. സാഹില്‍ അറസ്റ്റിലായ കാര്യമറിഞ്ഞതോടെയാണ് പെണ്‍കുട്ടിക്ക് സംഭവത്തെക്കുറിച്ച് പുറത്തുപറയാനുള്ള ധൈര്യമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടി കല്യാണ്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത പോലീസ് അന്നുരാത്രി തന്നെ സാഹില്‍ സിദ്ദിഖിനെയും വികാസ് പോര്‍വാളിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പീഡിപ്പിക്കപ്പെട്ടിരുന്ന സമയത്ത് പെണ്‍കുട്ടി മൈനറായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അഭിഷേക് പാണ്ഡേ പറഞ്ഞു. ഇരുപ്രതികളെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week