FeaturedHome-bannerKeralaNews
പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആൾ പിടിയിൽ; പിന്നിൽ വ്യക്തിവൈരാഗ്യം
കൊച്ചി: പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആള്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കല്‍ സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
സേവ്യറാണ് കത്തെഴുതിയതെന്ന് കത്തില്‍ പേരുണ്ടായിരുന്ന കലൂര്‍ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യര്‍ പറഞ്ഞിരുന്നു.
കസ്റ്റഡിയില്‍ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യര്‍ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്.. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News