KeralaNewsUncategorized

സംസ്ഥാനത്ത് 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ.

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടിയെന്നും ജയിൽ ഡി.ജി.പി ഇറക്കിയ ഉത്തരവിൽ പറയുന്നു.
സർക്കുലർ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്​ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നൽകി വിട്ടയക്കും. ഇങ്ങനെ ജാമ്യം നൽകി വിട്ടയച്ചവരുടെ വിശദ വിവരങ്ങൾ പൊലീസ്​ ഹെഡ്​ക്വാർ​ട്ടേഴ്​സിൽ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്കകം സമർപ്പിക്കണം​.

ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന്​ അർഹത ഉണ്ടായിരിക്കില്ല. ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത്​ സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്​ച്ച വന്നാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker