KeralaNews

ബി​ഗ് ടിക്കറ്റ്; ഡ്രീം കാർ’ സ്വന്തമാക്കി പ്രവാസി

യുഎഇ: ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ‘ഡ്രീം കാർ’ സ്വന്തമാക്കി പ്രവാസി. BMW430i കാർ ആണ് പ്രവാസിക്ക് സമ്മാനമായി ലഭിച്ചത്. റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ ആണ് സമ്മാനം സ്വന്തമാക്കിയത്. ദിനേഷ് ഡ്രീം കാർ ടിക്കറ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നാണ്. അന്നു മുതൽ ടിക്കറ്റ് എടുക്കാൻ തുടങ്ങി. പ്രത്യേകിച്ച് കണക്കുകൂട്ടലുകളൊന്നുമില്ലാതെയാണ് താൻ ടിക്കറ്റ് എടുത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാർ വിൽക്കാനാണ് ദിനേഷ് തീരുമാനിച്ചിരിക്കുന്നത്. പണം തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. പണത്തിന്റെ ഒരു ഭാഗം സ്വന്തമായി ബിസിനസ് തുടങ്ങാൻ ആണ് ഉപയോഗിക്കുക. ഒരു ട്രാൻസ്പോർട്ടേഷൻ ബിസിനസ് തുടങ്ങാൻ ആണ് പണം ഉപയോഗിക്കുക. ഗ്രാൻഡ് പ്രൈസ് വിന്നറാകാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് ഇനി തുടങ്ങുക അതിനാൽ ഇനിയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കും എന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button