CrimeKeralaNews

ബിയർ കുടിപ്പിച്ചു, ന​ഗ്നത പകർത്തി ഭീഷണി, പത്തനംതിട്ടയിൽ യുവാവ് പിടിയിൽ

പത്തനംതിട്ട: സുഹൃത്ത് ബന്ധത്തിലൂടെ യുവതിയെ ഫോണിൽ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിനു വിധേയയാക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായിൽ ശശി ഭാസ്കരന്റെ മകൻ ശരൺ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്.

2019 മുതൽ പരിചയത്തിലായ ഇയാൾ കഴിഞ്ഞവർഷം ഡിസംബറിൽ യുവതിക്ക് ബിയർ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോകോളിലൂടെ പിന്നീട് യുവതിയുടെ നഗ്നത പകർത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ല.

സ്വർണ വള കൈവശപ്പെടുത്തി പണയപ്പെടുത്തി പണമെടുത്തശേഷം 15000 രൂപയും വളയും മൊബൈൽ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറുകയും ചെയ്തു.

യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എസ്ഐ നിത്യാ സത്യൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു.

പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വൈകിട്ടു തന്നെ തുകലശ്ശേരി ജങ്ഷനു സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി.

യുവതിയുടെ കയ്യിൽ നിന്നും സ്വന്തമാക്കിയ മൊബൈൽ ഫോൺ, നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഫോൺ എന്നിവ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതുപ്രകാരം അവ കണ്ടെടുക്കുന്നതിന് ഇയാളുടെ വീടിന് സമീപമെത്തിയപ്പോൾ, നിർത്താതെ പെയ്ത മഴയിൽ അങ്ങോട്ടേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ സാധിച്ചില്ല. ഇയാൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ വച്ചും പീഡനം നടന്നതായി വ്യക്തമായി. എസ്സിപിഓമാരായ ജയകുമാർ, ജോജോജോസഫ്, മാത്യു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker