24.7 C
Kottayam
Friday, May 17, 2024

സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വിമാന ബാഗേജിൽ 30 ഇനം വസ്തുക്കൾ നിരോധിച്ചു

Must read

സൗദി: വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനവുമായി ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ. നിരോധിച്ച സാധനങ്ങൾ കണ്ടുകെട്ടും. യാത്രക്കാർക്ക് അത് പിന്നീട് തിരിച്ച് ചോദിക്കാൻ അവകാശമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അപകടകരവും നിരോധിതവുമായ വസ്തുക്കൾ ആണ് കൊണ്ടുപോകാൻ പാടില്ലാത്ത ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇത്തരം സാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഹജ് തീർഥാടകർക്ക് വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. 16 ഇനങ്ങൾ വിമാന ക്യാബിനുകളിൽ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. കത്തികൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, വിഷ ദ്രാവകങ്ങൾ, ബ്ലേഡുകൾ, ബേസ്ബോൾ ബാറ്റുകൾ, സ്കേറ്റ്ബോർഡുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന സാധനങ്ങൾ.

കൂടാതെ നിരോധിത ഇനങ്ങളിൽ തോക്കുകൾ, കാന്തിക വസ്തുക്കൾ, റേഡിയോ ആക്ടീവ് , നെയിൽ ക്ലിപ്പറുകൾ, കത്രികകൾ, മാംസം വെട്ടിയെടുക്കുന്ന കത്തികൾ പോലുള്ള ഉപകരണങ്ങൾ വെടിമരുന്ന് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.ഓക്സിഡൻറുകൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ,ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ, ഓട്ടോമാറ്റിക് സ്കേറ്റ്ബോർഡുകൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ, വിഷലിപ്തമായതോ ജൈവികമോ ആയ വസ്തുക്കൾ, ഓർഗാനിക് പെറോക്സൈഡുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, കത്തുന്ന ദ്രാവകങ്ങൾ, അണുബാധ,കംപ്രസ് ചെയ്ത വാതകങ്ങൾ, സ്ഫോടകവസ്തുക്കൾ , ആയുധങ്ങളും, കാന്തിക വസ്തുക്കൾ എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

30 നിരോധിത വസ്തുക്കളിൽപ്പെടുന്ന സാധനങ്ങൾ യാത്രക്കാർക്ക് തിരികെ നൽകില്ല. അത് ആവശ്യപ്പെടാനും യാത്രക്കാർക്ക് അവകാശമില്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സംശയമുള്ളവർ അതാത് എയർലൈനുകളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week