കൊച്ചി:പെരുമ്പാവൂരില്‍ നിന്നും എന്‍ഐഎ അറസ്റ്റുചെയ്ത മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്‍കി.
വര്‍ഷങ്ങളായി എറണാകുളത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. പെരുമ്പാവൂരിലും പാതാളത്തുമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എട്ടുവര്‍ഷത്തോളമായി കൊച്ചിയില്‍ ആയിരുന്നു എന്നാണ് വിവരം. കനകമല ഐഎസ്ഐഎസ് ഗൂഡാലോചനകേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപുള്ളി മുഹമ്മദ് പോളക്കാനിയേയും ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ജോര്‍ജ്ജിയയില്‍ നിന്നാണ് ഇയാളെ കൊച്ചിയിലെത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News