25.5 C
Kottayam
Sunday, May 19, 2024

അധ്യാപകരിലെ അടുത്ത നരാധമന്‍ പിടിയില്‍,കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത് 10 ആണ്‍കുട്ടികളെ

Must read

തിരുവനന്തപുരം: പത്തോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായികാധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികളെ ലൈംഗികമായി കായികാധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. പത്തോളം വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം പറഞ്ഞത്.

കുട്ടികളുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. കായിക പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകനാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week