KeralaNewsRECENT POSTS
പൗരത്വ നിയമത്തെ എതിര്‍ത്ത കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ അധ്യാപകന് സസ്‌പെന്‍ഷന്‍
തൃശൂര്‍: പൗരത്വ നിയമത്തെ എതിര്‍ത്ത കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ കെ.കെ. കലേശനെയാണ് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയില്‍ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹികശാസ്ത്രവും ക്ലാസെടുക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തിലും വിദ്യാര്‍ഥിനികളോട് സംസാരിച്ചതും പൗരത്വ നിയമഭേദഗതിയുടെ പേരില്‍ കുട്ടികള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തയാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News