ക്ലാസ് മുറിയില്‍ 16 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; 28കാരിയായ അധ്യാപികയ്ക്ക് ജയില്‍
വാഷിംഗ്ടണ്‍: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആണ്‍കുട്ടിയുമായി 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈം ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ പാര്‍ക്കിലും മറ്റുമായി 5 മുതല്‍ 10 തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കോടതി രേഖകള്‍ പറയുന്നു. ചില അവസരങ്ങളില്‍ അധ്യാപിക ആണ്‍കുട്ടിയെ വീട്ടിലേക്കും കൊണ്ടുപോയതായും അവിടെ മാസ്റ്റര്‍ ബെഡ്റൂമില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അവര്‍ ഓര്‍ക്കുന്നു.
ഒരു പാര്‍ക്കില്‍ വച്ചും ഫീല്‍ഡ് ട്രിപ്പിനിടെയും വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി അധ്യാപിക ഡിറ്റക്ടീവുകളോട് വെളിപ്പെടുത്തി. തന്റെ വിവാഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് ആ സ്‌കൂള്‍ വര്‍ഷം അവസാനത്തോടെ ടീച്ചര്‍ വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. 2016 ലെ വേനല്‍ക്കാലത്ത് മറ്റൊരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു കുറ്റവും ചുമത്തിയിട്ടില്ല.
വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം 16 ആണ്. എന്നാല്‍ എന്നാല്‍ അധ്യാപകരും മറ്റു വിശ്വസ്തമായ സ്ഥാനത്തുള്ളവരും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.