31.1 C
Kottayam
Monday, May 13, 2024

മലപ്പുറത്ത് മാലിന്യം കളയാന്‍ പുറത്തിറങ്ങിയ അധ്യാപിക പാമ്പ് കടിയേറ്റ് മരിച്ചു

Must read

മലപ്പുറം: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയ അധ്യാപിക വീട്ടുമുറ്റത്ത് വെച്ച് പാമ്പു കടിയേറ്റു മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപിക പുലാമന്തോള്‍ യുപിയിലെ അജിത (47)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു മരണം.

എടപ്പലം പിടിഎംവൈ ഹൈസ്‌കൂള്‍ അധ്യാപകനായ കുന്നത്ത് മുഹമ്മദ് അഷ്റഫിന്റെ ഭാര്യയാണ്. പിതാവ്: തൃശൂര്‍ വടക്കാഞ്ചേരിയിലെ കെഎസ്ഇബി റിട്ട. അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുര്‍റഹിമാന്‍. മാതാവ്: ലൈല. മക്കള്‍: അന്‍ഷദ്, അംജദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week