ന്യൂഡല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെതെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേരുന്നതായി അറിയിച്ചു.. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട നാലുപേരും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി.
വൈ.എസ് ചൗധരി, സി.എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി വെങ്കടേഷ് എന്നീ എം.പിമാരാണ് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയ്‌ക്കൊപ്പം എത്തി ഉപരാഷ്ട്രപതിയെ കണ്ടത്.
സി.എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു പേരാണ് ആദ്യം ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ കൂറുമാറ്റ പരിധിയില്‍പ്പെടാതിരിക്കാന്‍ മറ്റു രണ്ട് പേരെ ഒപ്പം ചേർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിൽ മാത്രമാണ് ടി.ഡി.പിയ്ക്ക് വിജയിക്കാനായത്. ആന്ധ്ര തെലുങ്കാന,. നിയമസഭാ തെരഞ്ഞെടുപ്പു ക ളി ലും പാര്‍ട്ടിയ്ക്ക് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നു.
രാജ്യസഭയില്‍ ബി.ജെ.പിയുടെ കരുത്ത് വർധിപ്പിയ്ക്കുന്നതാണ് എം .പിമാരുടെ കൂറുമാറ്റം. 245 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 102 അംഗങ്ങളാണുള്ളത്.