Newspravasi

പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; അം​ഗീകാരം നൽകി ബഹ്റൈൻ പാർലമെന്റ്

മനാമ: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അം​ഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്നതാണ് നിയമം. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരി​ഗണനയ്ക്ക് വിട്ടു. ശൂറ കൗൺസിൽ വോട്ട് ചെയ്താൽ നിയമം പ്രാബല്യത്തിൽ വരും.

സ്പീക്കർ അഹമ്മദ് അൽ മുസല്ലം വോട്ടിന് നേതൃത്വം നൽകി. പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്റൈൻ സർക്കാർ നിയമത്തിന് എതിരായിരുന്നെങ്കിലും പാർലമെന്റ് അം​ഗീകാരം നൽകുകയായിരുന്നു.

പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ലെവിയെന്നും സർക്കാർ പറഞ്ഞു.

‘പണം കൈമാറ്റം ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധമാണ്,’ സർക്കാർ എംപിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ബഹ്റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുളള പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ ഇത് കാരണമാകും. നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്‌പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും പുതിയ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker