അങ്കമാലിയില്‍ വീണ്ടും അപകടം; നടുറോഡില്‍ ടാങ്കര്‍ മറിഞ്ഞു

കൊച്ചി: അങ്കമാലിയില്‍ വീണ്ടും അപകടം. അമോണിയവുമായി പോയ ടാങ്കര്‍ റോഡിന് നടുവില്‍ മറിഞ്ഞു. ചിറങ്ങരയിലാണ് സംഭവം. അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോര്‍ജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News