വയനാട് എം.പി രാഹുല്‍ ഗാന്ധിയെ കാണാനില്ല! പോലീസ് സ്‌റ്റേഷനില്‍ പരാതി
മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. സമൂമാധ്യമങ്ങളില്‍ അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം നീക്കം ചെയ്യണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളില്‍,നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നത്. ഒക്ടോബര്‍ മുപ്പതിനാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. രാഹുലിന്റെ വിദേശ യാത്ര വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.