ദിവസവും രസം കുടിച്ചാല്‍ കൊറോണ വൈറസ് ഓടിപ്പോകും! ഞാന്‍ ദിവസവും രസം കുടിക്കും, എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല; തമിഴ്‌നാട് മന്ത്രി
ചെന്നൈ: രസം കുടിച്ചാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ”നിങ്ങളുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും. ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല” രാജേന്ദ്ര ബാലാജി പറഞ്ഞു.
കൊവിഡ് -19നെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതിന് തന്റെ സര്‍ക്കാരിനെ പ്രശംസിച്ച ബാലാജി കൊവിഡിനെ നേരിടാന്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്ന് പറഞ്ഞു.
മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലെ മരണ നിരക്ക് കുറവാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാനമായ കാരണം. നമ്മള്‍ മഞ്ഞള്‍ വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു”- മന്ത്രി പറഞ്ഞു.