നട്ടപ്പാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം; വീഡിയോ പങ്കുവെച്ച് പാര്‍വതി കൃഷ്ണ
മിഞ്ചി എന്ന ആല്‍ബത്തിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാര്‍വ്വതി കൃഷ്ണ. ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമാണ് പാര്‍വ്വതിക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും നിറവയറില്‍ നൃത്തം ചെയ്യുന്ന വിഡിയോയുമൊക്കെ പാര്‍വ്വതി ആരാധകരുമായി പങ്കുവെച്ചിരുന്നു. നാളുകള്‍ക്ക് മുന്‍പാണ് ഒരു ആണ്‍കുഞ്ഞിന് പാര്‍വ്വതി ജന്മം നല്‍കിയത്. ഇപ്പോള്‍ വീണ്ടും ഭര്‍ത്താവും ഗായകനുമായ ബാലുവിനൊപ്പമുള്ള ഡാന്‍സുമായി എത്തിയിരിയ്ക്കുകയാണ് പാര്‍വ്വതി. പാതിരാത്രികള്‍ ഇങ്ങനെയാണ് എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞിനു മുന്നില്‍ നിന്നു കൊണ്ടാണ് പാര്‍വ്വതിയും ബാലുവും നൃത്തം ചെയ്യുന്നത്. കുഞ്ഞിന്റെ ആഹ്ലാദവും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ പാര്‍വതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് ഈ വീഡിയോ. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/p/CJ5X2ERJdKe/?utm_source=ig_web_copy_link