പാലക്കാട് കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; തമിഴ്‌നാട്ടുകാരി കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡില്‍ കുടുങ്ങി

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ തമിഴ്‌നാട്ടുകാരിയുടെ ശ്രമം. ജനാലയിലൂടെ പുറത്തുചാടി രക്ഷപ്പെടാനാണ് ശ്രമിച്ച യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ ഷെയ്ഡില്‍ കുടുങ്ങി.

തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന വല കെട്ടി ഇവരെ താഴെയിറക്കി. പിന്നീട് ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴുപേരാണ് കൊവിഡ് സ്ഥിരീകരിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്നത്. 3378 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News