26.5 C
Kottayam
Saturday, April 27, 2024

ടി.സിദ്ധിഖിന്റെ മദ്യപാന വിവാദം,ഭാര്യ ദുബായില്‍ പരാതി നല്‍കി

Must read

ദുബായ്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖിനെതിരായി സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് പരാതിയുമായി ഭാര്യ രംഗത്ത്. പെരുത്തിയോട്ട് വളപ്പില്‍ ഷറഫുനീസയാണ് ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിയ്ക്കുന്നുവെന്ന് പരാതിയില്‍ ആരോപിയ്ക്കുന്നു. ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദുബായില്‍ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് ബന്ധുക്കള്‍ക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, അപവാദ പ്രചാരണം നടക്കുന്നു എന്നാണ് പരാതിയുടെ ഉളളടക്കം. ഡെസേര്‍ട്ട് സഫാരിക്കിടെ ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ കാല് തെന്നി സിദ്ദിഖ് വീഴാന്‍ തുടങ്ങിയിരുന്നു. ഇത് മദ്യപിച്ചതാണെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ടി.സിദ്ധിഖ് നിഷേധിച്ചിരുന്നു.ലൈവ് വീഡിയോയുടെ കമന്റില്‍ കഴിച്ചത് വോഡ്കയെന്ന് സിദ്ധിഖിന്റെ ഭാര്യ പറഞ്ഞതായും പ്രചാരണമുയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week