27.6 C
Kottayam
Wednesday, May 8, 2024

രണ്ടാം വിവാഹം ചെയ്തതില്‍ മകളോട് പ്രതിഷേധം,മുത്തശി പത്തുവയസുകാരന്‍ കൊച്ചുമകനോട് ചെയ്തത്

Must read

മണ്ഡ്യ: മകളോടുള്ള ദ്വേഷ്യം തീര്‍ക്കാന്‍ മുത്തശ്ശി പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു. മകള്‍ പുനര്‍ വിവാഹം ചെയ്തതിലുള്ള എതിര്‍പ്പാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തി മുത്തശ്ശി കുറ്റസമ്മതം നടത്തി.മാണ്ഡ്യയിലാണ് സംഭവം

മണ്ഡ്യയിലെ കെ ആര്‍ പേട്ട് പൊലീസ് സ്റ്റേഷനിലാണ് അറുപത്തഞ്ചുകാരിയായ ശാന്തമ്മ നാടകീയമായി എത്തിയത്. തിങ്കളാഴ്ച മുതല്‍ ഇവരുടെ കൊച്ചുമകന്‍ പ്രജ്വലിനെ കാണാതായിരുന്നു. ഈ വിവരം അന്വേഷിക്കാനാണ് എത്തിയത് എന്ന് കരുതിയ പൊലീസിനെ ഞെട്ടിച്ച് ശാന്തമ്മ കൊലപാതകം ഏറ്റു പറയുകയായിരുന്നു.

മകളുടെ മകനായ പ്രജ്വല്‍ ശാന്തമ്മയുടെ കൂടെയാണ് കഴിഞ്ഞ നാല് മാസമായി കഴിഞ്ഞിരുന്നത്. പ്രജ്വലിന്റെ അമ്മ ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയി. മകളുടെ പുനര്‍ വിവാഹത്തില്‍ ശാന്തമ്മക്ക് എതിര്‍പ്പുണ്ടായിരുന്നു. മടങ്ങിവരാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും മകള്‍ വഴങ്ങിയില്ല. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തമാസം മകനെ കാണാന്‍ വരുമെന്ന് കഴിഞ്ഞയാഴ്ച മകള്‍ ഫോണ്‍ വിളിച്ചറിയിച്ചു. എന്നാല്‍ അതുവരെ കാത്തിരിയ്ക്കാന്‍ തയ്യാറല്ലാതിരുന്നു ശാന്തമ്മ പ്രജ്വലിനെ വകവരുത്തി മകളോട് പ്രതികാരം ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴിയില്‍ ഹേമാവതി നദിയുടെ തീരത്തേക്ക് കൊച്ചുമകനുമായി ശാന്തമ്മ പോയി. കയ്യില്‍ കരുതിയിരുന്ന കയര്‍ കൊണ്ട് കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് ശാന്തമ്മയും പുഴയില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷിച്ചു. എന്നാല്‍ കൊച്ചുമകന്‍ മുങ്ങിത്താണ വിവരം ഇവര്‍ ആരോടും പറഞ്ഞില്ല. സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയ ശേഷമുള്ള തെരച്ചിലില്‍ ആണ് പത്തുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week