25.8 C
Kottayam
Saturday, May 11, 2024

രജിത് കുമാര്‍ നായകനാകുന്നു; ‘സ്വപ്‌നസുന്ദരി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Must read

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘സ്വപ്നസുന്ദരി’ എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്ററാണ് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്.

കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജു സി ജോര്‍ജ് ആണ്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അജിത് സുകുമാരന്‍, ഹംസകുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റോയിട്ട-സനൂപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലാണ് രജിത് കുമാര്‍ മത്സരിച്ചത്. ഏറ്റവും ജനപ്രിയായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അധ്യാപകന്‍ കൂടിയായിരുന്നു രജിത് കുമാര്‍. താരം ഷോയില്‍ നിന്നും പുറത്തായപ്പോള്‍ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്.

മിനിസ്‌ക്രീനിലേക്കും ചുവടുവച്ചിരിക്കുകയാണ് രജിത് കുമാര്‍. കോമഡി സീരിയലിലാണ് താരം വേഷമിടാന്‍ ഒരുങ്ങുന്നത്. രജിത് കുമാറിന്റെയും സഹതാരം കൃഷ്ണപ്രഭയുടെയും വിവാഹ വേഷത്തിലുള്ള ഫോട്ടോകളും സീരിയല്‍ തുടങ്ങുന്നതിനെ മുന്നെ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week