ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്വപ്‌നയ്ക്ക് ലഭിച്ചത് മൂന്നു കോടി രൂപ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കമ്മീഷന്‍ ഇനത്തില്‍ സ്വപ്‌ന സുരേഷിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷന്‍ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ അടക്കമുള്ളവര്‍ക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നല്‍കിയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ കമ്മീഷന്‍ തുക ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന സമ്മതിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ടുവരുന്നതിന് ഈജിപ്ഷ്യന്‍ പൗരന് പങ്കുണ്ട്.

അതേസമയം, സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കും. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഇന്ന് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വപ്നാ കേസില്‍ വാദം നടക്കുന്നതിനാല്‍ നാളെയോ തൊട്ടടുത്ത ദിവസമോ ആകും വേണുഗോപാലിനെ ചോദ്യം ചെയ്യുക. എം ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും താനും ചേര്‍ന്നാണ് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഈ മൊഴി എന്‍ഫോഴ്സ്മെന്റഅ ഡയറക്ടറേറ്റ് പുനപരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News