KeralaNews

മലപ്പുറത്തുകാരുടേത് മനുഷ്യത്വപരമായ സമീപനം; ഒടുവില്‍ മലപ്പുറത്തെ പുകഴ്ത്തി മേനക ഗാന്ധി

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ എല്ലാം മറന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മേനക ഗാന്ധി എം.പി. കൊവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മേനക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മേനകാ ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്.

വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മേനകാ ഗാന്ധി പ്രശംസിച്ചു. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.

നേരത്തെ പാലക്കാട്ട് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമര്‍ശിച്ചു രംഗത്തെത്തിയതു വലിയ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എംപി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനം വകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker