കൊവിഡ് ബാധിതരുടെ എണ്ണം 2.20 കോടി പിന്നിട്ടു; ജീവന്‍ നഷ്ടമായത് 7,76,830 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.20 കോടി പിന്നിട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,20,35,263 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ അനുസരിച്ചാണിത്. ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആറായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,76,830 ആയി.

1,47,75,187 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയുംവിധമാണ്. അമേരിക്ക- 56,11,152 , ബ്രസീല്‍- 33,63,235, ഇന്ത്യ- 27,01,604, റഷ്യ- 9,27,745, ദക്ഷിണാഫ്രിക്ക- 5,89,886, പെറു- 5,35,946, മെക്‌സിക്കോ- 5,22,162, കൊളംബിയ- 4,76,660, ചിലി- 3,87,502, സ്‌പെയിന്‍- 3,82,142.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക- 1,73,688, ബ്രസീല്‍- 1,08,654 , ഇന്ത്യ- 51,925, റഷ്യ- 15,740, ദക്ഷിണാഫ്രിക്ക- 11,982, പെറു- 26,281, മെക്‌സിക്കോ- 56,757, കൊളംബിയ- 15,372, ചിലി- 10,513, സ്‌പെയിന്‍- 28,646.

ഇതിനു പുറമേ മറ്റ് രണ്ട് രാജ്യങ്ങളില്‍ കൂടി കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. എട്ടു രാജ്യങ്ങളില്‍ രോഗബാധിതര്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. ഒരു ലക്ഷത്തിലേറെപ്പേര്‍ വൈറസ് ബാധിതരായുള്ള ഒന്‍പത് രാജ്യങ്ങളും നിലവിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News